വിലപിടിപ്പുള്ളതെന്ത് നഷ്ടപ്പെട്ടാലും ആ നാട്ടിലെ ആളുകള്‍ പരിഹാരം തേടി ചെല്ലുന്നത് കുഞ്ഞിമോയിന്‍ മുസ്‌ലിയാരുടെ അടുത്തേക്കാണ്.
”ഇദാ.. ഇദ് കൊണ്ടോയി പെരന്റെ മൂലക്കെ കുയ്ച്ച്‌ട്ടോളിം. ഒരായ്ച്ചന്റെ ഉള്ളില് സാദനം കിട്ടും.”
”ഇദ്… ഉയ്ഞ്ഞ് മാങ്ങി അട്പ്പ്‌ല് ഇട്ടോളീം… രണ്ടായ്ച്ചന്റെ ഉള്ളില് യെന്തായാലും കിട്ടും… ബേജാറാകണ്ട.”
”ഫാത്തിഹ ഓതി, ഈ നര്‍ക്ക് ഇട്ട വള്ളം മൂന്ന് മുര്‍ക്ക് കുട്ച്ച് കെടന്നോളീം… രണ്ടീസം കൊണ്ട് ഒറപ്പായും വിവരം അറീം..”
എന്നിങ്ങനെയുള്ള പരിഹാരങ്ങളും അദ്ദേഹം നിര്‍ദേശിക്കും.
ഒരു ദിവസം.
ആധാരമെഴുത്തുകാരന്‍ ഉബൈദ് തന്റെ വീട്ടില്‍ നിന്ന് ഓഫീസില്‍ പോകാന്‍ ഇറങ്ങിയതേയുള്ളൂ. മുസ്‌ലിയാരുണ്ട് ഓടിക്കിതച്ചു വരുന്നു.
അണച്ചു കിതച്ചു കൊണ്ട് മുസ്‌ലിയാര്‍ ചോദിച്ചത്രേ…!
”ഉബൈദേ…. ഞമ്മളെ പെരന്റെ ആധാരം പോയല്ലോ… ഇഞ്ഞി എന്താപ്പൊ കാട്ട്വാ….?” .