നിന്നെ കാണാനെനിക്ക്
അതിര്‍ത്തി കടക്കേണ്ടതില്ല.
നിന്നെ കാണാനെനിക്ക്
അകക്കണ്ണ്
തുറക്കേണ്ടതില്ല.
നിന്നെ കേള്‍ക്കാനെനിക്ക്
ചെവി കൂര്‍പ്പിക്കേണ്ടതില്ല.
നിന്നെ കേള്‍ക്കാനെനിക്ക്
പര്‍വത മുകളിലെത്തേണ്ടതില്ല.
നിന്നെ പ്രണയിക്കാനെനിക്ക്
ഭാഷ വശത്താക്കേണ്ടതില്ല.
നിന്നെ പ്രണയിക്കാനെനിക്ക്
ചന്തമോ ആകാരമോ കാണേണ്ടതില്ല.
നിന്നെ അറിയാനെനിക്ക്
ഇനിയൊരു പ്രവാചകന്‍ വരേണ്ടതില്ല.
നിന്നെ അറിയാനെനിക്ക്
എന്നിലെത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട്!
.