LoginRegister

തന്തൂരി ഫിഷ്

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
മീന്‍ – 1/2 കിലോ
ചാട്ട് മസാല – 1 ടേ.സ്പൂണ്‍
നാരങ്ങ നീര്- 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 ടീ സ്പൂണ്‍
ഇഞ്ചി അരച്ചത് – 1 ടീ സ്പൂണ്‍
വെളുത്തുള്ളി – 1 ടീ സ്പൂണ്‍
ഗരം മസാല- 1/2 ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഗരം മസാല, മുളകുപൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ തമ്മില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മീന്‍ വൃത്തിയാക്കി, കഴുകി വരഞ്ഞ് വെക്കുക. ഇതില്‍ തയ്യാറാക്കിയ മിശ്രിതം ചേര്‍ത്ത് നന്നായി പിടിപ്പിച്ച് വെക്കുക. 2 മണിക്കൂര്‍ ഇപ്രകാരം വെക്കുക. മീന്‍ ഗ്രില്‍ ചെയ്ത് എടുക്കുക. മീതെ ചാട്ട് മസാല വിതറി ചൂടോടെ വിളമ്പുക.

ഡ്രൈഫിഷ്

മീന്‍ – 1 കിലോ
തേങ്ങ- 50 ഗ്രാം
കുടമ്പുളി- 6 എണ്ണം
വെള്ളത്തിലിട്ട് 1 മണിക്കൂര്‍ വെച്ചത്
എണ്ണ – 4 ടേ.സ്പൂണ്‍
വെള്ളം – 60 എം.എല്‍.
മുളകുപൊടി- 3 ടീ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീ.സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായരിഞ്ഞത് – 1 ടേ.സ്പൂണ്‍
ഇഞ്ചി – 1 സെ.മീ
വെളുത്തുള്ളി – 8 അല്ലി

ഇഞ്ചി, വെളുത്തുളളി, മല്ലിയില, പച്ചമുളക്, ചേര്‍ത്ത് തന്നായി അരച്ചുവെക്കുക. കഴുകി അരപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തേങ്ങാ ചുരണ്ടി എണ്ണയില്ലാതെ ഇതില്‍ ചേര്‍ക്കുക. അടുപ്പത്ത് വെച്ച് വേവിക്കുക. ഇടത്തരം തീയില്‍ 4-5 മിനിറ്റ് വെക്കുക. അടച്ച് 20 മിനിറ്റ് വേവിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top