LoginRegister

ചോലയില്‍ റഷീദ

Feed Back


അരീക്കോട്: പുത്തലത്തെ പരേതനായ ഉഴുന്നന്‍ ഹസ്സന്‍കുട്ടിയുടെ ഭാര്യ ചോലയില്‍ റഷീദ(72) ഓര്‍മയായി. പുത്തലം ശാഖ ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ വീടായിരുന്നു പലപ്പോഴും ആതിഥ്യമരുളിയിരുന്നത്. ഖുര്‍ആന്‍ പഠനത്തില്‍ നിരന്തരമായി മുഴുകിയിരുന്ന അവര്‍ അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലെ ആദ്യകാല വിദ്യാര്‍ഥിനിയാണ്. ഐ എസ് എം കടലുണ്ടി ശാഖ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ച വെളിച്ചം ഖുര്‍ആന്‍ പഠന ക്വിസ് മത്സരത്തിലും ആദ്യകാലത്തെ പഠിതാവായി. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയിലും മുടങ്ങാതെ പങ്കെടുത്തു. ശബാബ്, പുടവ സ്ഥിരം വായനക്കാരിയായിരുന്നു. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പരേതനായ ചോലയില്‍ മൊയ്തീന്‍കുട്ടിയുടെ മകളാണ്. മക്കള്‍: റസീന (ണഛഢഒടട മുട്ടില്‍, വയനാട്), കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ പുത്തലം ശാഖ സെക്രട്ടറി യു അഹമ്മദ് ഷമീം, റഹീമ മക്കളാണ്. കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ മുന്‍ സംസ്ഥാന സെക്രട്ടറിയും ഫാറൂഖ് റൗദത്തും ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. മുസ്തഫ ഫാറൂഖി, കെ എന്‍ ഫൈസല്‍ തിരുത്തിയാട്, സബിത പുളിക്കല്‍ മരുമക്കളാണ്. അല്ലാഹു സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ.
റോഷന്‍ അരീക്കോട്

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top