ചേരുവകള്‍
കുമ്പളങ്ങ: 60 ഗ്രാം, തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്.
തേങ്ങാപ്പാല്‍: 30 എം എല്‍
സസ്യ എണ്ണ: 1 ടീ. സ്പൂണ്‍
ഏലയ്ക്കാപൊടി: 1 ടീസ്പൂണ്‍
വാല്‍നട്ട്: ചെറുതായരിഞ്ഞത്: 21/2 ഗ്രാം
പഞ്ചസാര: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: അല്‍പം
തയ്യാറാക്കുന്ന വിധം
എണ്ണ ഒരു സോസ്പാനില്‍ ഒഴിച്ച് ചൂടാക്കുക. കുമ്പളങ്ങ ഗ്രേറ്റ് ചെയ്തതിടുക. അല്‍പം ഉപ്പിടുക. 10 മിനിട്ട് വഴറ്റുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ചെറുതീയില്‍ വച്ച് വെള്ളമയം പൂര്‍ണമായും വറ്റിക്കുക. പഞ്ചസാരയിട്ട് ഇളക്കുക. മിച്ചമുള്ള ചേരുവകള്‍ ആയ വാള്‍നട്ട്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റി വാള്‍നട്ട് പൊന്‍നിറമാക്കുക. ഹല്‍വ പാകമാക്കി നെയ്യ് തടവിയ ഒരു സ്റ്റീല്‍ പ്ലേറ്റിലേക്ക് വിളമ്പി മുകള്‍വശം നിരപ്പാക്കി ആറാന്‍ അനുവദിക്കുക.
പാലക്- പനീര്‍ ടിക്കി
ചേരുവകള്‍
പാലക് ചീര: 100 ഗ്രാം
പനീര്‍: 50 ഗ്രേറ്റ് ചെയ്തത്
മുട്ട: ഒരു എണ്ണം
ചീസ്: ഒരു ക്യൂബ്, ഗ്രേറ്റ് ചെയ്തത്
മുളകുപൊടി, കുരുമുളക് പൊടി: 1/4 ടീസ്പൂണ്‍ വീതം.
ജീരകപ്പൊടി: 1/2 ടീസ്പൂണ്‍ വീതം
നെയ്യ്/ എണ്ണ: 10 ഗ്രാം
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
പാലക് ചീര തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിച്ച് പനീറിനും ചീസിനും ഒപ്പം ചേര്‍ത്ത് ഇളക്കി വക്കുക. ഉപ്പ്, കുരുമുളക് പൊടി, മുളകുപൊടി, ജീരകപ്പൊടി, മുട്ട എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി കുഴച്ച് ചെറുപങ്കുകളാക്കി ചെറിയ ടിക്കികള്‍ തയ്യാറാക്കുക.
പാല്‍ അടുപ്പത്ത് വച്ച് ചൂടാക്കി നെയ്യോ എണ്ണയോ ഒഴിച്ച് അതില്‍ ടിക്കികള്‍ നിരത്തി, തിരിച്ചും മറിച്ചുമിട്ട് ചെറുതീയില്‍ വെച്ച് മൊരിച്ചെടുക്കുക.
ബേല്‍പ്പൂരി
മലര് : 100 ഗ്രാം
പുളിപള്‍പ്പ്: ടേ.സ്പൂണ്‍
പുതിനയില ചട്നി : 2 ടേ.സ്പൂണ്‍
ചാട്ട് മസാല: 1/2 ടീ.സ്പൂണ്‍
പച്ചമുളക്: 3 എണ്ണം; ചെറുതായരിഞ്ഞത്.
മുളപ്പയര്‍: കുറച്ച്
ഉപ്പ് : പാകത്തിന്
അലങ്കരിക്കാന്‍- സേവ്, മല്ലിയില
ഒരു ബൗളില്‍ മലര്‍ ഇടുക. പുളിപള്‍പ്പ്, പുതിയിനയില, ചട്ണി, ചാട്ട് മസാ, പച്ചമുള്, മുളപ്പയര്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. നന്നായിളക്കിയ ശേഷം സേവ്, മല്ലിയില ചെറുതായി നുറുക്കിയത് എന്നിവയിട്ട് അലങ്കരിച്ച് വിളമ്പുക.