എന്റെ സ്വപ്നം
മരണത്തിനും
ജീവിതത്തിനും
ഇടയില്‍ കത്തിവീഴുന്ന
ഒരു മെഴുകുതിരിയാണ്.
ചോര പൊടിയുന്ന
കൈവിരലുകള്‍ കൊണ്ട്
അക്ഷരം തൊട്ട് കുറിച്ച
ഒരു കവിതയുണ്ടതില്‍.
ജീവിതം ഒറ്റച്ചിലമ്പില്‍
ആടിത്തിമര്‍ക്കുമ്പോള്‍
ഉള്ളംകൈയിലാടുന്ന
ഒരു പാവയായ്, മുറിഞ്ഞു,
മുറിഞ്ഞാടി മറയുന്നവള്‍!
വഴിതെറ്റി വന്ന കാറ്റില്‍
ചുരുട്ടിയെറിഞ്ഞ,
ഇളംകാറ്റിലാടുന്ന
അവളുടെ വസ്ത്രങ്ങള്‍
ചോര മുറിവുള്ള പൂക്കളില്‍
തുന്നിപ്പിടിപ്പിച്ചവള്‍!
കടുംചുവപ്പു കളറുള്ള
ഒരു കവിത!