LoginRegister

കയറ്റം അത്രതന്നെ ആഴത്തെയും ഉണ്ടാക്കുന്നു

വി ഷിനിലാല്‍

Feed Back

സര്‍ഗാത്മകത
അനവധി ജൈവ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് ഒരു പൂ വിരിയുന്നത്. അത് അറിയുന്നില്ല എന്നതത്രെ ചെടിയുടെ മഹത്വം.
ചലനം
ഒരു മഹാചലനത്തിന്റെ ഉള്ളില്‍ നടക്കുന്ന കമ്പനങ്ങളാണ് മനുഷ്യ ചലനങ്ങള്‍. ഒരു തീവണ്ടിയില്‍ രണ്ടുതരം ചലനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന് അതിനുള്ളിലെ മനുഷ്യരുടെ. രണ്ട് ആ മനുഷ്യരെയും വഹിച്ചുകൊണ്ടോടുന്ന തീവണ്ടിയുടെ. രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും പലതരം ചലന നിയമങ്ങള്‍ക്ക് വിധേയമാണ്. ചരിത്രത്തിലൂടെയും കാലത്തിലൂടെയും സഞ്ചരിക്കുമ്പോള്‍, അതിന് ഉടവുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാവുന്നു. അത് ഭൂഗോളത്തിന്റെ തൊലിപ്പുറത്ത് പല രൂപങ്ങള്‍ കൈക്കൊള്ളുന്നു. ഭൂമി ഒരാകാശയാനം. അത് സൂര്യനെയും സൂര്യന്‍ ആകാശഗംഗയെയും ചുറ്റിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മക്കാഴ്ചയിലോ ആറ്റങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇലക്ട്രോണ്‍ നൃത്തങ്ങള്‍. ഇങ്ങനെ എണ്ണാനാവാത്ത കമ്പനങ്ങളാല്‍ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. ചലനമാണ് പ്രപഞ്ചസത്യം എന്ന് കവി.
ഇരയും വേട്ടക്കാരനും
എന്നോ, ആരോ എയ്ത ഒരസ്ത്രം/പുറപ്പെട്ട ഒരു വെടിയുണ്ട, കാലത്തിലൂടെ ചലിച്ചു കൊണ്ടിരിക്കുന്നു. ആയുധങ്ങളെല്ലാം പുറപ്പെടുന്നത് ഒരേയിടത്തു നിന്നാണ്. ചെന്നു കൊള്ളുന്ന ഇടത്തിനും മാറ്റമില്ല. അത് നിത്യമായി സഞ്ചരിക്കുന്നു. എയ്യുന്നവന്‍ വേട്ടക്കാരന്‍. ഏറ്റുവാങ്ങുന്നവന്‍ ഇര. അസ്ത്രം/വെടിയുണ്ട മാത്രം ചലിക്കുന്നു. ബാക്കിയെല്ലാം സ്ഥിരാങ്കങ്ങള്‍ തന്നെ.
കയറ്റം / ഇറക്കം
മല കയറുക എന്നാല്‍ മല ഇറങ്ങുക എന്നും കൂടിയാണ്. കയറ്റം അത്രതന്നെ ആഴത്തെയും ഉണ്ടാക്കുന്നു. കീഴ്‌പ്പെട്ട മലകള്‍ക്ക് ആകര്‍ഷണം ഇല്ലാതാവുന്നു.
ഭരണകൂടം
ഭരണകൂടങ്ങള്‍ക്ക് തീവ്രവാദികളെ ആവശ്യമുണ്ട്. ഭീഷണികളില്ലാത്ത സാഹചര്യം നിലനില്‍ക്കാനുള്ള തങ്ങളുടെ കാരണങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന പ്രാകൃതമായൊരു ശങ്കയില്‍ നിന്നും അവ മുക്തമായിട്ടില്ല. കൊട്ടാരങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയത് കാരാഗൃഹങ്ങളും കഴുമരങ്ങളുമാണ്. എന്നാല്‍, അതിനപ്പുറം, സ്വതന്ത്രരായിരിക്കണമെന്നുള്ള മനുഷ്യസഹജമായ ത്വരയാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top