എല്ലാ ലഹരികളുടെയും
പുറന്തോട്
അതിമനോഹരമാണ്
ചിലരുടെയെങ്കിലും
കോലങ്ങള്‍
കാപട്യത്താല്‍
അലങ്കരിച്ചതാണ്
ഏതൊരു ചതിക്കുഴിയുടെയും
തൊലിപ്പുറങ്ങള്‍
മിന്നിത്തിളങ്ങുന്നതാണ്
എതിരാളി എയ്ത
അമ്പേറ്റാല്‍ പതിക്കുന്ന
ചോരച്ചാലുകള്‍
ഒരു പുഴയായി
പിന്നെ കടലായി
മാറുക തന്നെ ചെയ്യും.
ശ്മശാനത്തില്‍ മൂടപ്പെട്ട
ശവങ്ങളില്‍ പലതും
മൂര്‍ധാവിൽ ചുംബിക്കാന്‍
മറന്നുപോയതിനെ ഓര്‍ത്ത്
സ്‌നേഹത്തിന്റെ
പച്ചില വീശുന്ന
കാര്യമെന്ത്…?
.