LoginRegister

ഓര്‍മകളില്‍ വേരിറങ്ങുമ്പോള്‍

ഷീബ ടി കെ

Feed Back


അന്ന്,
പെരുമഴപ്പെയ്ത്തില്‍
ഒലിച്ചു പോവാതെ
എന്നെ താങ്ങിനിര്‍ത്തിയ
കരങ്ങള്‍ക്ക്
കണ്ണിമാങ്ങയുടെ
ഗന്ധമായിരുന്നു,
നെല്ലിക്കയുടെ രുചിയായിരുന്നു.
കിളികളുടെ
ആരവങ്ങളും
കുയിലിന്റെ നാദവും
എന്നെയുണര്‍ത്തി.
പൂക്കളുടെ സുഗന്ധം
നിറഞ്ഞു നില്‍ക്കുന്ന
കാറ്റെന്നെ
തഴുകിയുറക്കി.

ഇന്ന്,
മലവെള്ളപ്പാച്ചിലില്‍
കുത്തിയൊലിച്ചു വരുന്ന
വെള്ളത്തിന്
കണ്ണീരിന്റെ ഉപ്പുരസവും
ചോരയുടെ
ഗന്ധവും മാത്രം
വെള്ളത്തിലൂടെ
ഒഴുകി വരുന്നത്
മരങ്ങളല്ല,
സിമന്റ് സൗധങ്ങളാണ്.
കാറ്റിന് സുഗന്ധമല്ല
ദുര്‍ഗന്ധമാണ്.
ആര്‍ത്തു കരഞ്ഞാലും
പിടിക്കാന്‍
കരങ്ങള്‍ക്ക് പകരം
ഫോണുകളാണ്.
ആശ്വാസത്തിനു
പകരം
അടിക്കുറിപ്പുകളാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top