LoginRegister

എനിക്കുമുണ്ട് പച്ചയായ സ്വപ്നം

മുഫീദ തെസ്‌നി

Feed Back


ജീവനം
ആത്മപരിശോധന നടത്തി കുറവുകള്‍ പരിഹരിക്കാന്‍ ശീലിക്കേണ്ടതുണ്ട്. സ്വയം ഓഡിറ്റിങിന് വിധേയമാക്കി നമ്മുടെ മൂല്യത്തെ നമ്മള്‍ തന്നെ തിരിച്ചറിയുന്നതിലൂടെ കൂടുതല്‍ ആത്മസംതൃപ്തിയോടെ ജീവിച്ചുതുടങ്ങാം.
കുടുംബം
ജനാധിപത്യം എന്ന വാക്കിന് പരസ്പര ബഹുമാനം എന്നു കൂടി അര്‍ഥമുണ്ട്. ജനാധിപത്യമുള്ള ഇടങ്ങളായി ആദ്യം മാറേണ്ടത് കുടുംബങ്ങളാണ്. ഗാര്‍ഹിക-സാമൂഹിക അതിക്രമങ്ങള്‍ കുറഞ്ഞുവരാനും നല്ല നാളെകള്‍ സൃഷ്ടിക്കാനും പരസ്പര ബഹുമാനത്തിലൂടെ സാധിക്കും. മറ്റൊരാളെ മനസ്സിലാക്കാനും വിലമതിക്കാനും കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്നു ശീലിക്കട്ടെ. അതോടൊപ്പം സ്വയം ബഹുമാനിക്കാനും.
രാഷ്ട്രീയം
ചുറ്റിലുമുള്ള സകല വര്‍ത്തമാനങ്ങളിലും രാഷ്ട്രീയമുണ്ട് എന്നതിനാല്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും രാഷ്ട്രീയം പറഞ്ഞുതുടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാതെ ഉചിതമായി ഇടപെടുന്നവരായി, നിലപാടുള്ളവരായി മാറുക. ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീക്ക് പ്രയാസമുള്ള കാര്യമാണ് സജീവ രാഷ്ട്രീയ പങ്കാളിത്തം. സ്വന്തമായ ചിന്തകളും തീരുമാനങ്ങളും നിലപാടുകളും ഇല്ലാത്തപക്ഷം മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചു ചലിക്കേണ്ടിവരും.
കാഴ്ചപ്പാട്
ഇന്നത്തെ ആകാശം, കാഴ്ചകള്‍ വിശാലമാണ്. കാഴ്ചകള്‍ മാത്രമല്ല കാഴ്ചപ്പാടും. രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍ക്കെതിരെ മുഖം തിരിക്കാതെ മനോഹരമായി അവയൊക്കെ അഭിസംബോധന ചെയ്ത് മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ട്.
പെണ്‍ശബ്ദം
തുല്യനീതിക്കു വേണ്ടി, സാമൂഹിക സമത്വത്തിനു വേണ്ടി പുതിയ പെണ്‍കുട്ടികള്‍ നിരന്തരം ഉയര്‍ത്തുന്ന ശബ്ദങ്ങളില്‍ പ്രതീക്ഷയുണ്ട്. ഹിജാബ് വേണോ വിദ്യാഭ്യാസം വേണോ എന്ന ഈ കാലം കണ്ട ഏറ്റവും നീചമായ ചോദ്യത്തിന് ശക്തമായ മറുചോദ്യമുന്നയിച്ച് പ്രതിരോധിക്കാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് സാധിച്ചു എന്നതുതന്നെയാണ് ഞാന്‍ ആസ്വദിക്കുന്ന വലിയ മാറ്റം.
അതിജീവനം
ശരീരം പോലെ തന്നെ മനസ്സിനും പ്രാധാന്യം നല്‍കണം. ഒരു വലിയ സ്വപ്‌നമുണ്ടാവുക, ആ സ്വപ്‌നത്തിലേക്ക് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും കഷ്ടപ്പാടുകളെയും മറികടന്ന്, വിശ്വാസ-മൂല്യങ്ങളെ മുറുകെപ്പിടിച്ചുതന്നെ എത്തിപ്പെടുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top