LoginRegister

ഉപജീവനവും വിവാഹവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

Feed Back


റിസ്‌കും (ഉപജീവനം) വിവാഹവും അല്‍-ലൗഹുല്‍ മഹ്ഫൂദില്‍ എഴുതിയിട്ടുണ്ടോ?. അഥവാ അവയെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

അല്ലാഹു പേന സൃഷ്ടിച്ചതു മുതല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം വരെയുള്ള എല്ലാ കാര്യങ്ങളും അല്‍-ലൗഹുല്‍ മഹ്ഫൂദില്‍ എഴുതിയിട്ടുണ്ട്, കാരണം അല്ലാഹു ആദ്യമായി പേന സൃഷ്ടിച്ചപ്പോള്‍ അവന്‍ അതിനോട് പറഞ്ഞു: ”എഴുതുക.” അതു പറഞ്ഞു: ”എന്റെ രക്ഷിതാവേ, എന്താണ് ഞാന്‍ എഴുതേണ്ടത്?”
”എന്താണ് സംഭവിക്കുന്നതെന്ന് എഴുതുക.”
അങ്ങനെ ആ നിമിഷം അത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ എന്തായിരിക്കുമെന്ന് എഴുതാന്‍ തുടങ്ങി. മാതാവിന്റെ ഉദരത്തിലെ ഭ്രൂണത്തിന് നാലു മാസം പ്രായമാകുമ്പോള്‍, അതില്‍ ആത്മാവിനെ ശ്വസിപ്പിക്കാനും അതിന്റെ വ്യവസ്ഥയും ആയുസും കര്‍മങ്ങളും – അത് നശിച്ചതോ അനുഗ്രഹിക്കപ്പെട്ടതോ – എഴുതാനും അല്ലാഹു ഒരു മലക്കിനെ അയക്കുന്നു എന്ന് നബി(സ)യില്‍ നിന്ന് തെളിയിക്കപ്പെട്ടതാണ്.
ഉപജീവനത്തെക്കുറിച്ച് രേഖപ്പെടുത്തുകയും അതിന്റെ മാര്‍ഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു, അത് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എന്നാല്‍ ആ ഉപജീവനത്തിന്റെ ഉപാധികള്‍ തേടാന്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കണം എന്ന് അല്ലാഹു ആവശ്യപ്പെടുന്നു. ആ പ്രവര്‍ത്തനം അല്ലാഹു നിശ്ചയിച്ച മാര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ്.
അല്ലാഹു പറയുന്നു:
”അവനാകുന്നു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ സഞ്ചരിക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്നു ഭക്ഷിക്കുകയും ചെയ്തുകൊള്ളുക. അവങ്കലേക്കു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.” (അല്‍-മുല്‍ക്ക് :15)
അല്ലാഹു നിശ്ചയിച്ച മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്:
ഒരാളുടെ മാതാപിതാക്കളെ ബഹുമാനിക്കുക, ബന്ധുക്കളുമായി നല്ല നിലയില്‍ വര്‍ത്തിക്കുക, കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുക.
പ്രവാചകന്‍ (സ) പറഞ്ഞു: ”തന്റെ ഉപജീവനം സമൃദ്ധമാകാനും ആയുസ്സ് വര്‍ധിപ്പിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തന്റെ കുടുംബ ബന്ധം നിലനിര്‍ത്തട്ടെ.”
അല്ലാഹുവിനെ ഭയപ്പെടുക.
ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെടുകയും അവനോടുള്ള കടമകള്‍ പാലിക്കുകയും ചെയ്താല്‍, അവന് എല്ലാ പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ വഴിയൊരുക്കും.
ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും അവന് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത (ഉറവിടങ്ങളില്‍) നിന്ന് അല്ലാഹു ഉപജീവനം നല്‍കുകയും ചെയ്യും. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു മതിയാകും. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.” (അല്‍-തലാഖ് :2-3)
എന്നാല്‍ അതേ സമയം, പരിശ്രമമില്ലാതെ ഇരിക്കാന്‍ പാടില്ല. പരിശ്രമിക്കുക എന്നത് ഉപജീവനം ലഭിക്കാനായി അല്ലാഹു നിശ്ചയിച്ച കാരണമാണ്.
‘ഉപജീവനം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതും പരിമിതവുമാണ്, അതിലേക്ക് നയിക്കുന്ന കാര്യങ്ങളൊന്നും ഞാന്‍ ചെയ്യില്ല’ എന്നു പറയരുത്, കാരണം ഇത് നിസ്സഹായതയാണ്. അതല്ല വേണ്ടത്. മതപരവും ലൗകികവുമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഊര്‍ജസ്വലതയും നിശ്ചയദാര്‍ഢ്യവും ഉണ്ടാവുകയും അതുവഴി, ഉപജീവനം തേടാനുള്ള പരിശ്രമം സജീവമാക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. പ്രവാചകന്‍ (സ) പറഞ്ഞു: ”മരണാനന്തരം തനിക്ക് ഉപകാരപ്രദമായത് ചെയ്യാന്‍ ശ്രമിക്കുന്നവനാണ് മിടുക്കന്‍, സ്വന്തം ഇച്ഛയെ പിന്തുടരുന്നവനാണ് നിസ്സഹായന്‍. ആഗ്രഹപൂര്‍ണമായ ചിന്തയില്‍ ഏര്‍പ്പെട്ടുകൊണ്ട്, അല്ലാഹു എല്ലാം തനിക്ക് പൊറുത്ത് തരുമെന്നും താന്‍ ഒരു നന്മയും ചെയ്യേണ്ടതില്ല എന്നും കരുതുകയും ചെയ്യുന്നവനാണ് നിസ്സഹായന്‍.”
ഉപജീവനത്തിന്റെ മാര്‍ഗങ്ങള്‍ രേഖപ്പെടുത്തുകയും അതിന്റെ മാര്‍ഗങ്ങളുമായി ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നതുപോലെ, വിവാഹവും എഴുതപ്പെട്ടതും മുന്‍കൂട്ടി നിശ്ചയിച്ചതുമാണ്. രണ്ട് ഇണകള്‍ക്കും അവന്‍ അല്ലെങ്കില്‍ അവള്‍ ഈ പ്രത്യേക വ്യക്തിയുടെ ഇണയായിരിക്കുമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലോ സ്വര്‍ഗത്തിലോ ഒന്നും അല്ലാഹുവില്‍ നിന്ന് മറഞ്ഞിട്ടില്ല. .
(Source: Islam Q&A)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top