LoginRegister

ആപത്തുകളിൽ നിന്ന് രക്ഷ നേടാൻ

നദീർ കടവത്തൂർ

Feed Back


أعوذُ بِكلماتِ اللهِ التَّامَّاتِ من شرِّ ما خَلقَ

അല്ലാഹുവിന്റെ സമ്പൂര്‍ണമായ വചനങ്ങള്‍ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അല്ലാഹുവോട് രക്ഷ തേടുന്നു (മുസ്‌ലിം 2708)

ജീവിതത്തില്‍ ദിവസവും വ്യത്യസ്ത രീതിയിലുള്ള ഉപദ്രവങ്ങളും ആപത്തുകളുമെല്ലാം നേരിടുന്നവരാണ് എല്ലാവരും. നമ്മള്‍ നേരിടുന്ന ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ മാര്‍ഗം അന്വേഷിക്കാത്തവരില്ല. ഭൗതികമായ പരിഹാരങ്ങള്‍ നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സഞ്ചരിക്കുന്ന വഴിയിലാണ് ഉപദ്രവങ്ങളെങ്കില്‍ നമ്മള്‍ വഴി മാറി സഞ്ചരിക്കുന്നു. വ്യക്തികളുടെ ശല്യത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ അവരില്‍ നിന്ന് അകന്നുനില്‍ക്കുന്നു. മൃഗങ്ങളാണ് ഉപദ്രവകാരികളെങ്കില്‍ അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഇങ്ങനെ പല മാര്‍ഗങ്ങളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഭൗതികമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതോടൊപ്പം പ്രാര്‍ഥനയെന്ന പരിച കൂടി നമ്മള്‍ അണിയേണ്ടതുണ്ട്.
ഉപദ്രവങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നും രക്ഷ ലഭിക്കാന്‍ നബി(സ) പഠിപ്പിച്ചുതന്ന പ്രാര്‍ഥനയാണിത്.
ഇത് രണ്ടു സന്ദര്‍ഭങ്ങളിലായി പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചതായി ഹദീസുകളില്‍ കാണാം.
ഒന്ന്: യാത്രക്കാരന്‍ ഒരിടത്ത് ചെന്നാല്‍ പ്രാര്‍ഥിക്കാന്‍ നബി(സ) പറഞ്ഞു. അങ്ങനെയെങ്കില്‍ അവന്‍ മടങ്ങി വരുന്നതുവരെ യാതൊരു ഉപദ്രവങ്ങളും അവനെ ബാധിക്കുകയില്ല.
രണ്ട്: എന്നും വൈകുന്നേരം ഈ പ്രാര്‍ഥന ചൊല്ലാനും പ്രവാചകന്‍ നിര്‍ദേശിച്ചു. ഇതും ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണമേകും.
പ്രാര്‍ഥനയിലെ അല്ലാഹുവിന്റെ സമ്പൂര്‍ണമായ വചനങ്ങള്‍ കൊണ്ട് രക്ഷ നേടുന്നു എന്നതുകൊണ്ട് ഉദ്ദേശ്യം അവന്റെ നാമങ്ങളും വിശേഷണങ്ങളുമാണെന്നും ഖുര്‍ആനാണെന്നും വ്യാഖ്യാനങ്ങള്‍ കാണാം.
പ്രവാചകന്‍ പഠിപ്പിച്ച രീതിയില്‍ ഈ പ്രാര്‍ഥന ചൊല്ലിയാല്‍ മനുഷ്യര്‍, മൃഗങ്ങള്‍, രോഗങ്ങള്‍ തുടങ്ങി അവന്‍ സൃഷ്ടിച്ചവയുടെ തിന്മകളില്‍ നിന്നെല്ലാം രക്ഷ ലഭിക്കുമെന്ന് പ്രാര്‍ഥനയുടെ അവസാന ഭാഗത്തെ വിശദീകരിച്ചുകൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top