LoginRegister

അറേബ്യന്‍ മട്ടണ്‍ ബിരിയാണി

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
ബിരിയാണി അരി- 2 കപ്പ്
മട്ടണ്‍- 1 കിലോ
വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
സവാള- 2 എണ്ണം
ഇഞ്ചി- 1 കഷ്ണം
തൈര്- അരക്കപ്പ്
വെളുത്തുള്ളി- 10 അല്ലി
ഉണക്കമുന്തിരി- 8 എണ്ണം
ബദാം- പത്തെണ്ണം
കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
കുങ്കുമപ്പൂവ്-1 നുള്ള്
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
മല്ലിയില- ഒരു പിടി
കുരുമുളക് പൊടി- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
അരി, കുങ്കൂുമപ്പൂവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തു കഴിഞ്ഞ് തൈര് ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. മട്ടണ്‍, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി പൊരിക്കുക. ഇതിലേക്ക് അരച്ചു വെച്ച മിശ്രിതം ചേര്‍ക്കുക. ഇളക്കി യോജിപ്പിക്കുക. വേവിച്ചു വെച്ച ചോറ് ഇതില്‍ ചേര്‍ത്ത് യോജിപ്പിക്കുക. അഞ്ച് മിനിട്ട് ഓവനില്‍ വെച്ച് വേവിക്കുക. ശേഷം ബദാം, ഉണക്കമുന്തിരി, മല്ലിയില എന്നിവ മുകളില്‍ വിതറി ഉപയോഗിക്കാം.


ചിക്കന്‍
മജ്ബൂസ്

ചേരുവകള്‍
ബസ്മതി അരി -4 ഗ്ലാസ്സ്
വെള്ളം -6 ഗ്ലാസ്സ്
ചിക്കന്‍ -1 1/2 കിലോ
മജ്ബൂസ് മസാല -4 ടേ.സ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -2 എണ്ണം
മഞ്ഞള്‍ പൊടി -3/4 ടീസ്പൂണ്‍
മുളക് പൊടി -3/4 ടേ.സ്പൂണ്‍
സവാള അരിഞ്ഞത് -4 എണ്ണം
പച്ചമുളക് -5 എണ്ണം
തക്കാളി -3 എണ്ണം
ഇഞ്ചി ചതച്ചത് -2 ടേ.സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -2 ടേ.സ്പൂണ്‍
മല്ലിയില – ആവശ്യത്തിന്
ചെറിയ ജീരകം -1 ടേ.സ്പൂണ്‍
കുരുമുളക് -1 1/2 ടേ.സ്പൂണ്‍
ഏലക്ക -8 എണ്ണം
പട്ട -7 എണ്ണം
ഗ്രാമ്പു -7 എണ്ണം
കറുവയില -4 എണ്ണം
ഉണക്ക നാരങ്ങ -2 എണ്ണം
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി അര മണിക്കൂര്‍ വെള്ളം വാര്‍ന്നു പോകാന്‍ മാറ്റി വെക്കുക.
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത് മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞാല്‍ ചിക്കന്‍ എണ്ണയില്‍ ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്ത അതേ എണ്ണ ഒരു ബിരിയാണി പോട്ടില്‍ ഒഴിച്ച് പട്ട, ഗ്രാമ്പു, ജീരകം, ഏലക്ക, കരുവയില, കുരുമുളക് എന്നിവ ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി പച്ച മണം മാറിയ ശേഷം സവാള ഇട്ട് വഴറ്റിയെടുക്കുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. ഉണക്ക നാരങ്ങയും ചേര്‍ക്കാം. ചിക്കന്‍ സ്റ്റോക്ക് ചെറിയ കഷ്ണമാക്കിയതും മജ്ബൂസ് മസാലയും ചേര്‍ത്ത് വഴറ്റുക. ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ കൂടി ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കുക.
ആറു ഗ്ലാസ്സ് തിളച്ച വെള്ളം ഒഴിച്ച ശേഷം ഊറ്റി വെച്ച അരി കൂടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പതുക്കെ ഇളക്കി യോജിപ്പിക്കാം.
ശേഷം കുറഞ്ഞ തീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കണം. അഞ്ചു മിനിറ്റ് കഴിഞ്ഞു പച്ച മുളകും മല്ലിയിലയും ചേര്‍ത്ത് ഒന്നൂടെ മൂടിവെച്ചു വേവിക്കുക. ഏകദേശം 10 മിനിറ്റ് കഴിഞ്ഞാല്‍ മജ്ബൂസ് റെഡി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top