LoginRegister

അടുത്തിരിക്കെയും അകലെയാകുന്നവര്‍

Feed Back


ചിലരുണ്ട്, തോളോടു തോള്‍ ചേര്‍ന്നു നടക്കുന്നവരാകുമവര്‍. പരസ്പരം സ്‌നേഹം പ്രകടിപ്പിച്ച്, ആളുകള്‍ക്കിടയില്‍ അസൂയ വളര്‍ത്തുമാറ് ബന്ധം വളര്‍ത്തും. ഏറ്റവുമടുപ്പമുള്ളവര്‍ എന്ന് ജനം വിധിയെഴുതും. എന്നാല്‍, കാണുമ്പോഴുള്ള ഭാവപ്രകടനത്തിനപ്പുറം ഹൃദയം കൊണ്ട് അറിയാന്‍ ചിലപ്പോഴവര്‍ക്ക് സാധിച്ചെന്നു വരില്ല.
വസീം ബറേല്‍വിയുടെ ഒരു വരിയുണ്ട്. ”ഒറ്റ നോട്ടത്തില്‍ വളരെ അടുത്തെന്നു തോന്നുന്നതിനെക്കുറിച്ചു ചിന്തിച്ചുനോക്കൂ, ആ അകലം മനസ്സിലാകും” എന്നാണ് അദ്ദേഹം പറയുന്നത്. പുറംകാഴ്ചയില്‍ അടുത്തിരിക്കുന്നവ തമ്മില്‍ പോലും അകലങ്ങളൊരുപാടുണ്ട് എന്നത് അടുത്തു നോക്കുമ്പോല്‍ മാത്രം മനസ്സിലാകുന്ന ഒന്നാണ്. മനോഹരമായ ഒരു മുഖത്തെ അരികത്തു നിന്നു വീക്ഷിക്കുമ്പോഴാണ് മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന കുഴികള്‍ മനസിലാവുക എന്നു പറയാറുണ്ട്.
മനസ്സിനരികത്തു നിന്നു വീക്ഷിക്കാന്‍ തുടങ്ങിയാലേ മനസ്സു നിറഞ്ഞു നില്‍ക്കുന്ന പ്രയാസങ്ങളുടെ കുരുക്കഴിക്കാന്‍ സാധിക്കൂ. ഉള്ളു പൊള്ളയായ സൗഹൃദങ്ങള്‍ക്കപ്പുറം ഉള്ളു തുറന്ന ബന്ധങ്ങളാണ് പുതിയ കാലം തേടുന്നത്. അരികിലിരിക്കെയും അകലാനാകാതെ, അകലെയായിരിക്കെ പോലും അരികിലുണ്ടായിരിക്കുന്നവരായി മാറാനാണ് നാം ശ്രമിക്കേണ്ടത്. അത് കേവലം സൗഹൃദത്തിന്റെ മാത്രം കാര്യത്തിലല്ല. നാം ഇടപെടുന്ന സര്‍വ തലങ്ങളിലും അത് അങ്ങനെത്തന്നെയായിത്തീരേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ മാനസികാരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് പ്രതീക്ഷിക്കാനെങ്കിലുമൊക്കുകയുള്ളൂ. പുറംപൂച്ചുകളല്ല ഹൃദയം തൊടുന്നതാവട്ടെ നമ്മുടെ ബന്ധങ്ങള്‍.
കവി മൊഹ്‌സിന്‍ നഖ്വി പറയൂന്നുണ്ട്:
”കഹ്‌നെ കൊ രഹ്‌തെ ഹൊ ദില്‍ മെ/ഫിര്‍ ഭി കിത്നെ ദൂര്‍ ഖഡെ ഹൊ..”
പറയുമ്പോള്‍ ഹൃദയത്തിലാണ് വാസമത്രേ/ എങ്കിലും എത്ര ദൂരെയാണ് (നീ) നില്ക്കുന്നത്!
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top