LoginRegister

അടുക്കള കൃഷിക്ക് ചില നാട്ടറിവുകള്‍

Feed Back


ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ച് വളരും.
. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.
. മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരയടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവക്ക് അരയടി താഴ്ച്ചയില്‍ ചാലുകളും വേണം.
. വഴുതന, തക്കാളി, മുളക് എന്നിവ നടുന്ന മണ്ണില്‍ കുമ്മായം, വേപ്പിന്‍പ്പിണ്ണാക്ക്, ഉമി എന്നിവ ചേര്‍ക്കുക. ബാക്ടീരിയ, തണ്ടഴുകല്‍ എന്നിവ കുറയും.
. പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറക്കുമ്പോള്‍ പഴയ വെള്ളം പച്ചക്കറിച്ചെടികള്‍ക്ക് ഒഴിച്ചുകൊടുത്താല്‍ തഴച്ച് വളരും.
. പനിക്കൂര്‍ക്കയില, വെളുത്തുള്ളി, കായം എന്നിവ ചതച്ച് ഇരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറി വിളകളില്‍ തളിക്കുക. കീടങ്ങള്‍ വിട്ടകലുന്നതായി കാണാം.
. പച്ചക്കറിച്ചെടികള്‍ക്ക് വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്.
. മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
. മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
. കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലെയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടി സൂക്ഷിപ്പ് മേന്മ കുറയും.
. പഴയ കഞ്ഞിവെള്ളത്തില്‍ കായം, വെളുത്തുള്ളി എന്നിവ നന്നായി കൂട്ടിക്കലര്‍ത്തി വെള്ളരിവര്‍ഗ വിളകളില്‍ തളിച്ചു കൊടുക്കുക. വൈറസ് ദീനമായ നരപ്പ് അഥവാ മൊസൈക്ക് ബാധ കുറയുന്നതായി കാണാം.
. തെങ്ങിന്‍ തടത്തില്‍ വേപ്പിന്‍പ്പിണ്ണാക്കും ഉമിയും ചേര്‍ത്തിടുന്നത് നല്ല വിളവിന് കാരണമാകും.
. വാഴ നടുമ്പോള്‍ കുഴിയില്‍ ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ഒരു നുള്ള് അറക്കപ്പൊടിയും ചേര്‍ക്കുക. നിമാ വിരകള്‍ വരില്ല.
. കപ്പ നടുമ്പോള്‍ ചെമന്ന കൊടുവേലിയും കൂടെ നടുക. എലി ശല്യം (തുരപ്പനെലി) വരില്ല.
. ഇഞ്ചി നടുന്ന തടയില്‍ ഉമി, വേപ്പിന്‍പ്പിണ്ണാക്ക് ഇവ ചേര്‍ത്താല്‍ തണ്ടഴുകല്‍ വരില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top