LoginRegister

അകത്തേക്ക് നോക്കൂ...

എഡിറ്റര്‍

Feed Back


പൂക്കള്‍ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പ്രിയ വാഹനമായ എസ്യുവി കാര്‍ വാങ്ങാനാണ് ഷോറൂമിലെത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടപ്പോള്‍ ഷോറൂമിലെ ജീവനക്കാരന്‍ കരുതിയത് അവര്‍ കൗതുകത്തിന് വാഹനം കാണാന്‍ വന്നവരാണെന്നാണ്. 10 ലക്ഷം വിലയുള്ള വാഹനത്തിന്റെ വിവരങ്ങളാണ് കെമ്പഗൗഡ അന്വേഷിക്കുന്നത്.
”നിങ്ങളുടെ കയ്യില്‍ 10 രൂപ പോലും കാണില്ല, എന്നിട്ടല്ലേ 10 ലക്ഷം?” എന്ന് ജീവനക്കാരന്‍ പരിഹസിച്ചു. പണം തന്നാല്‍ ഇന്നു കാര്‍ കിട്ടുമോ എന്നായി കൊമ്പഗൗഡ. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ, കാറുമായി തിരിച്ചുപോകാമെന്ന് ജീവനക്കാരന്‍ പറഞ്ഞു. അയാള്‍ പണവുമായി തിരിച്ചുവരില്ലെന്നു തന്നെ ജീവനക്കാരന്‍ ഉറപ്പിച്ചു.
എന്നാല്‍ കെമ്പഗൗഡയും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതുകണ്ട് ജീവനക്കാരന്‍ ഞെട്ടി. സാങ്കേതിക തടസ്സങ്ങളും അവധി ദിവസമായതിനാലുള്ള പ്രശ്നങ്ങളും കാരണം കാര്‍ അപ്പോള്‍ കൊടുക്കുക സാധ്യമായിരുന്നില്ല. കാര്‍ കിട്ടാതെ പോകില്ലെന്നായി യുവാക്കള്‍. പൊലീസ് എത്തി. അവസാനം ജീവനക്കാരന്‍ മാപ്പു പറഞ്ഞു രക്ഷപ്പെടേണ്ടി വന്നു.
കര്‍ണാടകയില്‍ നിന്നുള്ള ഈ വാര്‍ത്തയും അതിന്റെ വീഡിയോയും നമ്മളും കണ്ടിട്ടുണ്ടാവും. ജീവനക്കാരന്റെ പരിഹാസത്തിനു മുന്നില്‍ ആ കര്‍ഷകന്‍ അനുഭവിച്ച അപമാനവും വിഷമവും എത്രത്തോളം വലുതായിരിക്കാം. മറ്റുള്ളവരെ മുന്‍വിധിയോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ അവരുടെ മാനസികാവസ്ഥ പരിഗണിക്കാറില്ല. അത്തരം അനുഭവം തനിക്കുണ്ടാവുമ്പോഴാണ് അപമാനത്തിന്റെ ഭാരം അറിയാനാവുക. പരസ്യമായി മാപ്പു പറഞ്ഞ് സ്വയം അപമാനിതനാവേണ്ടി വന്നു ആ ജീവനക്കാരന്.
വേഷവും കോലവും കണ്ട് ആരെയും അളക്കരുതെന്ന് പറയാറുണ്ട്. മുന്‍വിധി പലപ്പോഴും അപകടമാണ്. ഒരാളെയും മുന്‍വിധിയോടെ സമീപിക്കുകയോ തെറ്റിദ്ധാരണയോടെ ഇടപെടുകയോ ചെയ്യരുത്.
ഒരു കാര്യത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ മുന്‍വിധികള്‍ പാടില്ല. പ്രത്യക്ഷത്തില്‍ കാണുന്നതായിരിക്കില്ല യഥാര്‍ഥ കാഴ്ചകളും വസ്തുതകളും. അതിനാല്‍ മറ്റുള്ളവരുടെ അകത്തേക്ക് നോക്കാനാവണം. കണ്ണുകൊണ്ടു മാത്രം മറ്റുള്ളവരെ കാണാതിരിക്കുക. പഞ്ചേന്ദ്രിയങ്ങള്‍ മനുഷ്യരെ മനസ്സിലാക്കാനുള്ളതു കൂടിയാണ്.
പരിചയമില്ലാത്തവരെ അടുത്തറിയാനും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനും അതിനനുസരിച്ച് പക്വമായി ഇടപഴകാനുമാണ് ശ്രദ്ധിക്കേണ്ടത്. ”നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുക, കാരണം ചില ഊഹങ്ങള്‍ പാപമാകാന്‍ സാധ്യതയുണ്ട്” എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ”സംശയകരമായ കാര്യങ്ങള്‍ വെടിഞ്ഞ് ഉറപ്പുള്ളതിലേക്ക് പോവുക” എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top