LoginRegister

സ്റ്റഫ്ഡ് ടുമാറ്റോസ്‌

ഇന്ദു നാരായണ്‍

Feed Back


ചേരുവകള്‍
തക്കാളി: 4 എണ്ണം
കോണ്‍: 1 കപ്പ്
ഉരുളക്കിഴങ്ങ്: 1 ചെറുതായരിഞ്ഞ് വേവിച്ചത്
സവാള: 1 പകുതി; ചെറുതായരിഞ്ഞത്
പച്ചമുളക്: 1 എണ്ണം
ചെഡ്ഡാര്‍ ചീസ്: 1 എണ്ണം
മൈദ കട്ടിയാക്കി കലക്കി പേസ്റ്റാക്കിയത്: കുറച്ച്
എണ്ണ, ബട്ടര്‍: 1 ടീസ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ 1 ടീ.സ്പൂണ്‍ എണ്ണയും 1 ടീസ്പൂണ്‍ ബട്ടറും എടുക്കുക. ചൂടാക്കി സവാള ഒരു മിനിട്ട് വയറ്റുക. കോണ്‍, ഉരുളക്കിഴങ്ങ്, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത്, ഉപ്പ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് വാങ്ങാവുന്നതാണ്. ഇനി ചീസ് ചേര്‍ക്കുക. തക്കാളിയുടെ ഉള്‍ഭാഗം ചൂഴ്ന്ന് (ഹെീീു) മാറ്റുക. ആ ഭാഗം കോണ്‍മിശ്രിതം കൊണ്ട് നിറയ്ക്കുക. തക്കാളിക്ക് പുറമെ മൈദാ പേസ്റ്റ് കനം കുറച്ച് വ്യാപിപ്പിക്കുക. ചൂടെണ്ണയില്‍ ഇട്ട് നന്നായി വറുത്തു കോരുക. 3 തക്കാളിയും കൂടി ഇതേ രീതിയില്‍ വറുത്തു വിളമ്പുക.

പനീര്‍- വെജിറ്റബിള്‍ കറി
ചേരുവകള്‍
പനീര്‍: 200 ഗ്രാം (ചെറു സമചതുരക്കഷ്ണങ്ങള്‍)
ക്യാപ്സിക്കം: 3 എണ്ണം; ചുവപ്പ്, മഞ്ഞ, പച്ച ഒന്നു വീതം
സവാള: 2 എണ്ണം നാലായി മുറിച്ച് ലെയറുകര്‍ അടര്‍ത്തിയത്
ക്യാരറ്റ്: 2 എണ്ണം. ചെരിച്ച് കനം കുറച്ച് ചെറുതായി മുറിച്ച് തിളച്ച വെള്ളത്തില്‍ ഇട്ടത്
തക്കാളി: 2 എണ്ണം. നാല് ആയി മുറിച്ചത്
ടുമാറ്റോ സോസ്: 2 ടീസ്പൂണ്‍
ഉപ്പ്, കുരുമുളകു പൊടി: പാകത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെക്കുക. എണ്ണ ഒഴിച്ച് ചൂടാക്കുക. സവാളയിട്ട് രണ്ട് മിനിട്ട് വയറ്റുക, കോരുക. ക്യാരറ്റിട്ട് ഒരു മിനിട്ട് വയറ്റുക, കോരുക. ക്യാപ്സിക്കം അരിഞ്ഞത് വയറ്റുക, കോരുക. ഇനി പനീര്‍ ക്യൂബുകള്‍ ഇട്ടു വയറ്റി മറ്റു ചേരുവകള്‍ (വയറ്റി കോരിവെച്ചവ) ചേര്‍ത്ത് ഇളക്കുക. ഇതില്‍ ഉപ്പ്, കുരുമുളകു പൊടി, ടുമാറ്റോ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക.
അവസാനം തക്കാളി നാലായി അരിഞ്ഞത് ചേര്‍ക്കുക. ഉയര്‍ന്ന തീയില്‍ രണ്ടു മിനിട്ട് വച്ചിളക്കിയ ശേഷം വാങ്ങുക.


കോണ്‍ പുലാവ്

ചേരുവകള്‍
അരി: 1 കപ്പ്
കോണ്‍: 1/2
ഗ്രീന്‍ പീസ്: 1/2
ജീരകം: 1/2 ടീസ്പൂണ്‍
ഉപ്പ്, കുരുമുളക്: പാകത്തിന്
ഒലീവെണ്ണ: 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതില്‍ ജീരകം ഇട്ടു വറുക്കുക. പൊട്ടുമ്പോള്‍ കോണ്‍, പീസ്, അരി, രണ്ട് കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കുക. അരി, കോണ്‍ എന്നിവ വെന്തിരിക്കണം. വ്യത്യസ്ത രുചിയുള്ള ഒരു പുലാവ് റെഡി.

categories
categories
കൂടുതൽ പംക്തികൾ
Back to Top