വി എസ് എം എഴുതിയ ‘വസ്ത്രം കവചമാണ്’ എന്ന കുറിപ്പ് അര്‍ഥവത്തായി. മനുഷ്യന്‍ വസ്ത്രം ധരിക്കുന്നതിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ലക്ഷ്യം നാണം മറക്കലും കാലാവസ്ഥയുടെ മാറ്റം സമ്മാനിക്കുന്ന തണുപ്പ്, ചൂട്, കാറ്റ് എന്നിവയുടെ ദുരിതത്തില്‍ നിന്നു രക്ഷ നേടലുമാണ്. മനുഷ്യരുടെ തുറിച്ചു നോട്ടങ്ങളില്‍ നിന്നും കടന്നാക്രമണത്തില്‍ നിന്നും രക്ഷപ്പെടുക എന്നതു കൂടിയാണ് സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയുടെ ഉദ്ദേശ്യം.
ആത്മാര്‍ത്ഥത, സത്യസന്ധത, കൃത്യനിഷ്ഠ തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന അസൂയ, അഹംഭാവം, അത്യാഗ്രഹം, പരദൂഷണം, വര്‍ഗീയത, സ്വജനപക്ഷപാതം, അനീതി, അഴിമതി തുടങ്ങിയ മാനസിക ദൗര്‍ബല്യങ്ങള്‍ക്ക് കീഴടങ്ങാത്ത, വീട്ടിലുള്ളവരോടും അയല്‍ക്കാരോടും നാട്ടുകാരോടും അന്യമതസ്ഥരോടും മാന്യമായി പെരുമാറുന്ന വ്യക്തിയായിരിക്കണം ഇസ്ലാമിക വേഷധാരി. ആ വേഷഭൂഷാദികള്‍ കണ്ടാല്‍ ജനത്തിന്റെ മനസ്സില്‍ മതിപ്പ് രൂപപ്പെടണം. ഇതൊന്നുമില്ലെങ്കില്‍ പര്‍ദ ഇട്ടതുകൊണ്ടും ഞെരിയാണിക്ക് മുകളില്‍ മുണ്ടുടുത്തതുകൊണ്ടും പരലോകത്ത് ഗുണമുണ്ടാവില്ല.