LoginRegister

ഭയം

ജസീനാ റഹിം

Feed Back

ആ ഭയം എലിയെ പോലെ
മുന്നില്‍ വന്ന് പതുങ്ങി കളിക്കുമ്പോള്‍
ഞാനൊരു പൂച്ചയാകുന്നു.

ആടുന്ന കൊന്തന്‍ പല്ല്
കട്ടോണ്ട് പോയി മച്ചിന്‍
പുറത്തൊളിപ്പിച്ച കഥ
ആരോടും പറയില്ലെന്ന് ആണയിട്ടിട്ടും
ഭയം മൂഷിക ദന്തത്താല്‍ കരണ്ട് കരണ്ട്,
ഒളിക്കാനൊരു മാളം നോക്കുന്നു..

ഹെന്ത് കഷ്ടം ! പാഷാണ ചിന്തകളാല്‍
എന്നെ കോമാളിയാക്കും
ഭയമേ , നഖങ്ങള്‍ കൊണ്ട് മാന്തിയാല്‍
നിന്റെ മാളങ്ങളില്‍ എക്കല്‍ വെള്ളം നിറയും,
അതെനിക്ക് കാണാന്‍ വയ്യ .

പ്രപഞ്ചമൊരു ദര്‍ബാറാണ്.
മരച്ചീനിയിലക്കുടക്കുള്ളിലെ
ചെന്നീരോടിയ വിള മണ്ണില്‍
വെച്ച് വിചാരണ
ചെയ്യപ്പെടുമെന്ന ഭയത്താല്‍.
നീ കാണുന്നതെങ്ങും എലിക്കെണികള്‍.

പല്ലും നഖവും കൊഴിഞ്ഞ് തുടങ്ങിയൊരീ
അന്തിയില്‍ ഓര്‍ക്കുന്നുണ്ട്,
പണ്ട് ചെണ്ടപ്പുറത്തേറി നീ കൊട്ടിയുണര്‍ത്തിയത്. നിന്‍ പുറത്തേറി-
ലോകം ചുറ്റിക്കറങ്ങിയ ഭക്തിയില്‍
അതോടെ പൂച്ചയല്ലാതായി തീരുന്നു.
എന്നെ ഭയക്കുന്ന ഭയമേ
ഭയമേ ഭയമേ ഭയമേ…

Articles

categories
categories
കൂടുതൽ പംക്തികൾ