തേങ്ങാച്ചോര്‍
ചേരുവകള്‍
മട്ട അരി: ഒരു നാഴി
തേങ്ങാപ്പാല്‍: രണ്ടു നാഴി
വെളിച്ചെണ്ണ: 2 ടേ.സ്പൂണ്‍
വലിയജീരകപ്പൊടി: ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്: എട്ട് എണ്ണം
മഞ്ഞള്‍പ്പൊടി: മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില: ആവശത്തിന്
കറുവപ്പട്ട: ഒരു കഷണം
തയാറാക്കുന്ന വിധം
പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഉള്ളി അരിഞ്ഞതും കറിവേപ്പിലയുമിട്ട് വഴറ്റുക. തേങ്ങാപ്പാല്‍ ഒഴിച്ച് മഞ്ഞള്‍പ്പെടിയും പട്ടയും ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക. കഴുകി വച്ചിരിക്കുന്ന അരി ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കക. ശേഷം കുക്കര്‍ അടച്ച് വേവിക്കുക.
ഉലുവയും ചെറിയ ഉള്ളിയും മട്ട അരിയും ചേര്‍ത്ത് തേങ്ങ ചിരവിയതിട്ടും തേങ്ങാച്ചോര്‍ ഉണ്ടാക്കാം.
ബീഫ് വരട്ടിയത്
ചേരുവകള്‍
ഇറച്ചി: ഒരു കിലോ
വലിയ ഉള്ളി: രണ്ടെണ്ണം
വെളിച്ചെണ്ണ: മൂന്ന് ടേബ്ള്‍ സ്പൂണ്‍
തേങ്ങാകൊത്ത്: ആവശ്യത്തിന്
ചെറിയ ഉള്ളി: 50 ഗ്രാം
ഇഞ്ചി: ഒരു കഷണം
വെളുത്തുള്ളി: ഒന്ന് ~
പച്ചമുളക്: അഞ്ചെണ്ണം
ഉലുവ: ആവശ്യത്തിന്
ചുവന്നമുളകുപൊടി: ഒരു ടീസ്പൂണ്‍
കശ്മീര്‍ മുളകുപൊടി: ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല് ടീസ്പൂണ്‍
മല്ലിപ്പൊടി: രണ്ടര ടീസ്പൂണ്‍
ഏലക്ക, പട്ട, ഗ്രാമ്പൂ പൊടിച്ചത്: ഒരു ടീസ്പൂണ്‍
വലിയജീരകപ്പൊടി: 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് വലിയ ഉള്ളി അരിഞ്ഞതിട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറിയ ഉള്ളിയും ചതച്ചത് ചേര്‍ക്കുക. എല്ലാം നന്നായി വഴറ്റിയ ശേഷം മുളക്, മല്ലി, മഞ്ഞള്‍ പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് തേങ്ങാകൊത്ത് ചേര്‍ക്കുക. ശേഷം ഇറച്ചി ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ വേവിക്കുക. രണ്ടു ഗ്ലാസ് ചൂട് വെള്ളം ചേര്‍ത്ത് ഇടക്കിടെ ഇളക്കി നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ കറിവേപ്പില ചേര്‍ക്കാം.