LoginRegister

എളുപ്പത്തില്‍ തയ്യാറാക്കാം നാടന്‍ സാമ്പാര്‍

ഹസീന

Feed Back


ചേരുവകള്‍
തുവരപരിപ്പ് : അരക്കപ്പ്
മുരിങ്ങക്കായ: 1
വെണ്ടയ്ക്ക: 2
സവാള: 1
തക്കാളി: 1
പച്ചമുളക്: 4
ഉരുളക്കിഴങ്ങ്: 1
നേന്ത്രക്കായ്: ഒന്നിന്റെ പകുതി
കാരറ്റ്: 1
വഴുതനങ്ങ: 1
കോവയ്ക്ക: 4
ബീന്‍സ്: 3
വെള്ളരിയ്ക്ക: 100 ഗ്രാം
സാമ്പാര്‍ പൊടി: 3 ടേ.സ്പൂണ്‍
മഞ്ഞള്‍പൊടി: 1 നുള്ള്
കായം: 1 ടീസ്പൂണ്‍
വാളന്‍പുളി: നെല്ലിക്ക വലുപ്പത്തില്‍
കടുക്:1 ടീസ്പൂണ്‍
വറ്റല്‍മുളക്: 3
ചെറിയ ഉള്ളി: 5
കറിവേപ്പില: 2 ഇതള്‍
വെളിച്ചെണ്ണ: 2 ടേ.സ്പൂണ്‍
വെള്ളവും ഉപ്പും ആവശ്യത്തിന്

തയാറാക്കുന്ന വിധം
പരിപ്പ് കഴുകിയ ശേഷം കുതിര്‍ത്തു വെക്കുക. 20 മിനിറ്റെങ്കിലും ഇങ്ങനെ വെക്കണം. മുരിങ്ങക്കായ 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികള്‍ നല്ലോണം ചെറുതല്ലാത്ത വലിപ്പത്തിലും കഷ്ണങ്ങളാക്കി മുറിക്കുക. പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ചെറിയ ഉള്ളി ചെറുതായി അരിയുക. പച്ചമുളക് നീളത്തില്‍ കീറുക.
പ്രഷര്‍ കുക്കറില്‍ പരിപ്പും പച്ചക്കറികളും മഞ്ഞള്‍പൊടിയും 1 ടേബിള്‍സ്പൂണ്‍ സാമ്പാര്‍പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന് വെള്ളം ഉണ്ടായിരിക്കണം.
ഒരു വിസില്‍ അടിച്ചാല്‍ തീ ഓഫ് ചെയ്യുക. 10 മിനിറ്റിന് ശേഷം പ്രഷര്‍ കളഞ്ഞെടുക്കുക. വാളന്‍ പുളി അരക്കപ്പ് വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
ബാക്കിയുള്ള സാമ്പാര്‍ പൊടിയും കായവും ഒരു പാനലിട്ട് ഇളക്കി ചൂടാക്കുക. കുക്കര്‍ തുറന്ന് പുളി വെള്ളവും കായവും സാമ്പാര്‍ പൊടിയും ചേര്‍ത്ത് രണ്ടു മിനിറ്റ് നേരം തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top