LoginRegister

തിരിച്ചറിവുകാലം

Feed Back

കോവിഡ് ഭീതിയില്‍ വീടിനകത്ത് കഴിയുന്ന ജനങ്ങള്‍ക്ക് വായനയുടെ വലിയ വാതായനമാണ് പുടവ കഴിഞ്ഞ ലക്കം തുറന്നിട്ടത്. കോവിഡുമായി ബന്ധപ്പെട്ട കവര്‍സ്റ്റോറികള്‍ ഭീതി പടര്‍ത്തുന്നതിന് പകരം തിരിച്ചറിവിലൂടെ ലോക്ക്ഡൗണ്‍ കാലത്തെ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് വിവരിക്കുന്നതായിരുന്നു. മുജീബ് റഹ്മാന്‍ കിനാലൂര്‍ എഴുതിയ 'ഒരു സ്പര്‍ശത്തിന്‍റെ പ്രസാരണ ശേഷി' എന്ന ലേഖനം മാനുഷിത ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ ലോക്ക്ഡൗണ്‍ കാലത്തോട് ചേര്‍ത്ത്വെക്കുന്നു. കോറന്‍റൈനിലൂടെ മനുഷ്യര്‍ മറ്റുള്ളവര്‍ക്കായി കൂടി കരുതലില്‍ നില്‍ക്കുകയാണ്. 'മഹാമാരികള്‍: തിരുനബിയുടെ പാഠങ്ങള്‍' കോവിഡ്കാലാനുഭവങ്ങളോട് ചേര്‍ത്തുവായിക്കേണ്ടത് തന്നെയാണ്. ഷാദി ഹുസൈന്‍ എഴുതിയ 'കോവിഡ് മുസ്ലിംകളെ കൂടുതല്‍ ബാധിച്ചതെങ്ങനെ' എന്ന ലേഖനം മുസ്ലിം സമുദായം വായിച്ചിരിക്കേണ്ടതു തന്നെ. കോവിഡ് വ്യാപനം തടയുന്നതിനായി ആദ്യഘട്ടത്തില്‍ തന്നെ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ വിമുഖത കാണിച്ചത് വലിയ അപകടത്തിലേക്ക് എത്താതിരുന്നത് ഭാഗ്യമാണ്. സഹീറ തങ്ങള്‍ എഴുതിയ 'ഒറ്റപ്പെടുന്നിടത്ത് ഒരു പൂച്ചക്കുഞ്ഞിന്‍റെ പ്രസക്തി' എന്ന ലേഖനം വായിച്ചിരിക്കേണ്ടതു തന്നെ. ഇത് തിരിച്ചറിവുകളുടെ കാലം കൂടിയാണ്. സജീന മുണ്ടേങ്ങര, എടവണ്ണ

നോമ്പോര്‍മ കണ്ണുനനയിച്ചു ലോക്ക്ഡൗണില്‍ വീടിനകത്ത് കുടുങ്ങിപ്പോയ വിശ്വാസികള്‍ക്ക് ഇത് വ്യത്യസ്തമായ നോമ്പുകാലമാണ്. പള്ളികള്‍ അടച്ചിട്ടത് കാരണം നമസ്ക്കാരങ്ങള്‍ വീടിനുള്ളില്‍ ചുരുക്കേണ്ടി വന്നു. പഠന ക്ലാസുകളും ഇഫ്താര്‍ വിരുന്നുകളും നടത്താനായില്ല. പെരുന്നാളിനും ആഘോഷം ചുരുക്കേണ്ടി വരും. എ ജമീല ടീച്ചര്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ പ്രസക്തമാണ്. മാരിയത്ത് സി എച്ച് എഴുതിയ നോമ്പനുഭവം കണ്ണുനിറച്ചു. റുക്സാനയുടെ കഥയും നന്നായി. റൂബി നിലമ്പൂര്‍ എഴുതുന്ന നോവല്‍ ആവേശത്തോടെ വായിക്കുന്നു. അടുത്തലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രിന്‍റിംഗ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വായന രസം കെടുത്തുന്നുണ്ട്. ആബിദ അബ്ദുല്ല, തിരൂര്‍

ഫാരിഷാഖാന്‍റെ സംഗീതജീവിതം ഗായിക ഫാരിഷാഖാനെ പരിചയപ്പെടുത്തിയത് നന്നായി. പഴയകാലത്തെ ധാരാളം പാട്ടുകള്‍ കേട്ടിരുന്നു. ഇപ്പോള്‍ അവരെവിടെ എന്നിടക്ക് ആലോചിക്കുകയും ചെയ്തിരുന്നു. വീണ്ടും സജീവമാവുന്ന ഗായികക്ക് നന്മകള്‍ ഉണ്ടാവട്ടെ. കൂടുതല്‍ വായിക്കപ്പെടേണ്ട എഴുത്തായിരുന്നു. ലോക്ക്ഡൗണില്‍ അത് സാധ്യമാവാതെ വന്നതില്‍ സങ്കടമുണ്ട്. അബൂബക്കര്‍ കെ പി, തലശ്ശേരി

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top