LoginRegister

ഒറ്റപ്പെടാതിരിക്കുക ഒറ്റപ്പെടുത്താതിരിക്കുക

Feed Back

എല്ലാവരും വീട്ടിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജോലിയിലും ജീവിതത്തിലുമുള്ള പല ആസൂത്രണങ്ങളും താളംതെറ്റിക്കാണും. പ്രധാന ചടങ്ങുകള്‍ മാറ്റിവെക്കേണ്ടിവന്നതിനാലും മറ്റും മാനസിക പ്രയാനം അനുഭവിക്കുന്നവരുണ്ടാവും. അതിനെയെല്ലാം കാര്യവിചാരത്തോടെ നേരിടുകയും നല്ല ചിന്തകളോടെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

ആരോഗ്യവകുപ്പ് പിന്തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപോലെ പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. നിരന്തരമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളും വര്‍ത്തമാനങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്‍ അതില്‍ നിന്ന് മാറിനില്‍ക്കാം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

വിവരങ്ങള്‍ അറിയുന്നതിന് വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങള്‍ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടെ മാനസികാരോഗ്യവും നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് മറ്റുള്ളവരില്‍ ഭീതി പരത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അതോടൊപ്പം ജാഗ്രത കൈവിടാതിരിക്കുകയും വേണം. രോഗം ബാധിച്ചവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യരുത്. അവര്‍ക്കൊപ്പം നില്‍ക്കാനും അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാനും സാധിക്കണം. രോഗം ഒരു കുറ്റമല്ലെന്ന് തിരിച്ചറിയണം. നിരീക്ഷണത്തില്‍ കഴിയുന്നവരെ മാനസികമായി ഒറ്റപ്പെടുത്താതിരിക്കുക. ആരോഗ്യകരമായ രീതിയില്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ച് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനാവുമല്ലോ. പുസ്തകം വായിക്കാന്‍, ഗെയിം കളിക്കാന്‍ ഒക്കെ ഈ അവസരം ഉപയോഗപ്പെടുത്താം.

രോഗബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേകമായി ഒരുക്കിയ കൗണ്‍സലിംഗ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. പൊതുജനങ്ങള്‍ക്കും ദിശ നമ്പറില്‍ (1056, 0471 2552056) ബന്ധപ്പെട്ട് സഹായം തേടാവുന്നതാണ്. മാനസിക സമ്മര്‍ദതിനെ നേരിടാന്‍ ലഹരി പോലെ അനാരോഗ്യകരമായ ശീലങ്ങളെ ആശ്രയിക്കരുത്. അത് നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുകയെ ഉള്ളൂ. അമിതമായ ഉത്കണ്ഠ, വിഷാദ രോഗ ലക്ഷണങ്ങള്‍ എന്നിവ തോന്നിയാല്‍ തീര്‍ച്ചയായും വിദഗ്ധ സഹായം തേടണം.

categories
categories
കൂടുതൽ പംക്തികൾ
Back to Top