LoginRegister

മിക്സഡ് വെജിറ്റബിള്‍ കുറുമ

ഇന്ദു നാരായണ്‍

Feed Back

മിക്സഡ് വെജിറ്റബിള്‍ കുറുമ

ചേരുവകള്‍
കോളിഫ്ളവര്‍ - 1/4 കപ്പ് ബീന്‍സ് ചെറുതായി അരിഞ്ഞത് - 1/4 കപ്പ് ക്യാപ്സിക്കം ചെറുതായരിഞ്ഞത് - 1/4 കപ്പ് കാരറ്റ് ചെറുതായരിഞ്ഞത് - 1/4 കപ്പ് സവാള അരച്ചത് - 1/3 കപ്പ് ഗ്രീന്‍പീസ് - 1 ടേ.സ്പൂണ്‍ എണ്ണ - 2 ടീസ്പൂണ്‍ ജീരകം - 1/4 ടീസ്പൂണ്‍ ഗ്രാമ്പൂ - 2 എണ്ണം ഏലയ്ക്ക - 1 ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ തേങ്ങാപ്പാല്‍ - 1 കപ്പ് പച്ചമുളക് അരച്ചത് - 1/2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍ മല്ലിയില (അലങ്കരിക്കാന്‍) - 1 ടേ.സ്പൂണ്‍ ഉപ്പ് - പാകത്തിന് പട്ട - 1 ഇഞ്ച് കഷ്ണം തയ്യാറാക്കുന്ന വിധം കോളിഫ്ളവര്‍ അടര്‍ത്തി ചൂട് വെള്ളത്തിലിട്ടു വക്കുക, എണ്ണ ഒരു പാനില്‍ ഒഴിക്കുക. ചൂടാകുമ്പോള്‍ ജീരകമിട്ട് വറുക്കുക. പൊട്ടുമ്പോള്‍ സവാള അരച്ചത്, പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, ഇഞ്ചി - വെളുത്തുള്ളി -പച്ചമുളക് പേസ്റ്റ് എന്നിവ ചേര്‍ത്ത് 5 മിനിറ്റ് ഇടത്തരം തീയില്‍ വച്ച് ഇളക്കുക. ബീന്‍സ്, കോളിഫ്ളവര്‍ പീസ്, ക്യാരറ്റ്, കാപ്സിക്കം, 1/3 കപ്പ് വെള്ളം എന്നിവ ചേര്‍ത്തടച്ച് ആറ് മിനിറ്റോളം വേവിക്കുക. ഇടയ്ക്ക് തുറന്ന് ഒന്നിളക്കുക. ഇനി 1/2 കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് ഗരം മസാലപ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. 4 മിനിറ്റോളം വേവിക്കുക. ഇനി മിച്ചമുള്ള 1/2 കപ്പ് തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കാം. ഉടന്‍ വാങ്ങുക. മല്ലിയില ഇട്ട് അലങ്കരിച്ച് വിളമ്പാം.

ചിക്കന്‍ ചുക്ക
ചേരുവകള്‍ കോഴിയിറച്ചി - 1 കിലോ സവാള - 3 എണ്ണം മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍ മുളകുപൊടി - 2 ടീസ്പൂണ്‍ കുരുമുളകുപൊടി - 1 1/2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ എണ്ണ - 3 -4 ടേ.സ്പൂണ്‍ കറിവേപ്പില - കുറച്ച് ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. സവാള നീളത്തില്‍ അരിഞ്ഞതിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. ഒരു ബൗളില്‍ കോഴിയിറച്ചി വലിയ കഷ്ണങ്ങളാക്കി ഇടുക. മഞ്ഞള്‍, കുരുമുളകുപൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഉപ്പ്, 2 ടേ.സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രൗണ്‍ നിറമാക്കിയ സവാളയിട്ട് കൈകൊണ്ട് നന്നായി തിരുമ്മിപ്പിടിപ്പിക്കുക. അടച്ച് 1/2 മണിക്കൂര്‍ വക്കുക. ഒരു പാനില്‍ (2 ടീസ്പൂണ്‍) എണ്ണ ഒഴിച്ച് ചൂടാക്കുക. കോഴിയറച്ചി കഷ്ണങ്ങള്‍ ഇട്ട് നന്നായിളക്കുക. ഇതിന്‍റെ നിറം മാറുന്നത് കാണാം. ഇടത്തരം തീയില്‍ അടച്ച് വച്ച് വേവിക്കുക. ഇടക്ക് തുറന്ന് ഇളക്കാം. എല്ലാംകൂടി യോജിച്ച് വരണ്ട് വരുമ്പോള്‍ വാങ്ങാം. ചാറ് വേണമെന്നുള്ളവര്‍ അല്പം കൂടി നേരത്തെ വാങ്ങാവുന്നതാണ്.

നീര്‍ ദോശ ചേരുവകള്‍ പച്ചരി - 1 കപ്പ് വെള്ളം - 1/2 കപ്പ് ഉപ്പ് - പാകത്തിന് എണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരി നന്നായി കഴുകി വെള്ളത്തില്‍ ഇട്ട് 1 മണിക്കൂര്‍ വക്കുക. ഇനിയിത് അരിച്ചു വാരി ഒരു മിക്സി ജാറില്‍ ഇട്ട് 1/2 കപ്പ് വെള്ളവും ചേര്‍ത്ത് നന്നായരച്ച് ഉപ്പും ചേര്‍ത്തിളക്കി ഒരു ബൗളിലേക്ക് പകരുക. ഒരു നോണ്‍സ്റ്റിക്ക് തവയില്‍ വെള്ളം തൊട്ട് തൂവുക. എണ്ണ തേയ്ക്കുക. അടുപ്പത്ത് വച്ച് ചൂടാക്കി മാവില്‍ 1 തവി ഒഴിച്ച് കനം കുറച്ച് വ്യാപിപ്പിക്കുക. മീതെ എണ്ണ തുള്ളിയായി വീഴ്ത്താം. അടച്ച് വച്ച് അല്പനേരത്തിന് ശേഷം തുറക്കാം. കനം കുറഞ്ഞ നീര്‍ ദോശ റെഡി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top