LoginRegister

ലോക്ക്ഡൗണ്‍; അറിയേണ്ടതെല്ലാം

Feed Back

കോവിഡ് 19 എന്ന മഹാരോഗം പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക്ഡൗണ്‍ നിയമം ഭരണകൂടങ്ങള്‍ പ്രയോഗിക്കുന്നത്. ഒരു കാരണവശാലും വീട് വിട്ടുപോകാന്‍ അനുവദിക്കാത്ത കര്‍ശന നിയമമാണിത്. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ (പാല്‍, വെള്ളം, പച്ചക്കറികള്‍, മരുന്നുകള്‍, മെഡിക്കല്‍ സേവനങ്ങള്‍) എന്നിവ മാത്രമെ ലോക്ക്ഡൗണ്‍ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങള്‍ പൂര്‍ണമായും നിയന്ത്രിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് എന്തൊക്കെ ചെയ്യരുത്?

. ആളുകള്‍ കൂട്ടംകൂടരുത്. . കൂടിച്ചേര്‍ന്ന് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. . യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു. . പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. . അടുത്തിടെ വിദേശത്ത് നിന്ന് വന്നവര്‍ ഒരുകാരണവശാലും പുറത്തിറങ്ങരുത്. . പൊതുഗതാഗത വാഹനങ്ങള്‍ (ബസുകള്‍, കാബുകള്‍, ഓട്ടോകള്‍) എന്നിവ ഓടാന്‍ പാടില്ല. . ബിസിനസ് കോംപ്ലക്സുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയറ്ററുകള്‍, ജിമ്മുകള്‍, ഫംഗ്ഷന്‍ ഹാളുകള്‍ എന്നിവ അടച്ചിരിക്കണം. . പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്.

ലോക്ക്ഡൗണ്‍ സമയത്ത് എന്തൊക്കെ ചെയ്യാം

. അത്യാവശ്യമായ കാര്യങ്ങള്‍ക്ക് പുറത്ത് ഇറങ്ങാം. . അവശ്യവസ്തുക്കള്‍ (മരുന്നുകള്‍, പച്ചക്കറികള്‍, അവശ്യവസ്തുക്കള്‍) വാങ്ങാന്‍ പുറത്തുപോകാം. ചില സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു പ്രദേശത്തെ ഒരു വീട്ടുകാര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. . അടിയന്തിര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് പുറത്തുപോകാം. (പവര്‍, മെഡിസിന്‍, മീഡിയ, ടെലികോം). . അത്യവശ്യത്തിന് പുറത്ത് ഇറങ്ങുന്നവര്‍ മറ്റുള്ളവരുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണം. . പുറത്തുപോയവര്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ വസ്ത്രങ്ങള്‍ നന്നായി കഴുകി വെയിലത്ത് ഇടണം. . പുറത്തുപോയ ശേഷം കൈ 20 സെക്കന്‍റ് തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കില്‍ കുളിക്കുക. . പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങള്‍ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള പൊതുഗതാഗതം ഉണ്ടാകുമോ? . സ്വകാര്യ ബസുകള്‍, ടാക്സികള്‍, ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍ എന്നിവയുള്‍പ്പെടെ പൊതുഗതാഗതത്തിന്‍റെ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി 25 ശതമാനത്തില്‍ കൂടുതല്‍ ശേഷിയില്‍ ഡിടിസി ബസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍, മെട്രോ എന്നിവ നിര്‍ത്തിവയ്ക്കും. ഓല / യൂബര്‍ ബുക്ക് ചെയ്യാമോ? . ഇല്ല, മിക്ക സംസ്ഥാനങ്ങളും ടാക്സികള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ചില സംസ്ഥാനങ്ങള്‍ ടാക്സികളെ ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും പോകാന്‍ അനുവദിക്കും. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അനുവദിക്കുമോ? . അതെ, എന്നാല്‍ അവശ്യ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രം. നിങ്ങളെ വിമാനത്താവളങ്ങളില്‍ നിര്‍ത്തി ചോദ്യം ചെയ്തേക്കാം. പ്രാദേശിക സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമോ? . എല്ലാ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും ഫാക്ടറികളും വര്‍ക്ക് ഷോപ്പുകളും ഓഫീസുകളും ഗോഡൗണുകളും പ്രതിവാര ബസാറുകളും പ്രവര്‍ത്തനം നിര്‍ത്തണം. വീട്ടുജോലിക്കാരനോ ഡ്രൈവറോ വരാന്‍ കഴിയുമോ? . അതെ, എന്നിരുന്നാലും അവശ്യ സേവനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത് നല്ലതാണ്. വീടുകളില്‍ നിന്ന് പുറത്തുപോയതിന് അവരെ ചോദ്യം ചെയ്തേക്കാം. പെട്രോള്‍ വാങ്ങാന്‍ കഴിയുമോ? . അതെ, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, ഓയില്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനം തുടരും. ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യനാകുമോ? . ഈ കാലയളവില്‍ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. എന്നിരുന്നാലും ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

categories
categories
കൂടുതൽ പംക്തികൾ
Back to Top