LoginRegister

കരളുരുക്കം

നിഖില സമീര്‍

Feed Back

ചിരിക്കുന്നയോരോ
കണ്ണിനുമുണ്ടാകാം
കിനിയുന്ന ചോരയുടെ
കാഴ്ചവെട്ടം

ഉരുകിയുരുകി
വീഴുമ്പോഴും
ഊതിയൂതിയാറ്റാന്‍
നീയെന്ന തണല്‍
നിത്യജാഗ്രതയിലാകണേ

കരളിനുള്ളിലെ
കനലിനെ
കരുതലില്‍ കൊരുത്ത്
കുളിരരുവിയായ്
നിന്നിലേക്കൊഴുക്കി
ഏറെ പിരിശത്താല്‍
ചേര്‍ത്തണക്കണേ
യാ റഹീം

നിന്നെ നേടിയ
പ്രണയമായ്
സ്നേഹ സവിധത്തില്‍
ചേര്‍ത്തെന്നെയിരുത്തണേ
യാ മൗലാ...

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top