LoginRegister

ഗൗളി

ജിബു കൊച്ചുചിറ

Feed Back

ഞങ്ങളുടെ ഭിത്തികള്‍ തോറും
ചിത്രശലഭങ്ങളുടെ പടം വരച്ചിടാറുള്ള
ഒരു ഭ്രാന്തി പെണ്‍കുട്ടിയുണ്ടായിരുന്നു.
അക്ഷരം പഠിക്കാന്‍ ഞങ്ങള്‍
അങ്ങനവാടിയിലേക്കും.
അമ്മ അടുക്കളയിലേക്കും,
അപ്പന്‍ അങ്ങാടിയിലേക്കും,
ഇറങ്ങുമ്പോള്‍,
ചായക്കൂട്ടുകളുമായി
അവള്‍ എത്തും
പിന്നെ, ഭിത്തി നിറയെ
ചിത്രശലഭങ്ങളെക്കൊണ്ട്
നിറക്കും.
ജീവനുള്ള ചിത്രശലഭങ്ങള്‍ പോലും
അവള്‍ വരച്ച ചിത്രശലഭങ്ങളോട്
ഇണചേരാന്‍ വന്നിരുന്നു.
എന്നാല്‍,
വൈകിട്ട് അങ്ങനവാടി വിട്ട്
വരുമ്പോള്‍
ഞങ്ങളുടെ വാട്ടര്‍ തോക്കുകള്‍
അവളുടെ ചിത്രശലഭങ്ങളെ
കൊന്നു തിന്നും
പിറ്റേന്ന്
അവള്‍ തന്‍റെ ചിത്രശലഭങ്ങളെ
തേടി വരുമ്പോള്‍
ഭിത്തിയില്‍ പറ്റി ഇരിക്കുന്ന
ഗൗളിയെ ചൂണ്ടി
ഞങ്ങള്‍ ഒരു നുണ പറയും.
നിന്‍റെ പൂമ്പാറ്റയെ ഗൗളി പിടിച്ചു.
പാവം അത് വിശ്വസിച്ചു
കരഞ്ഞുകൊണ്ട് വീട്ടിലേക്ക്
ഓടും.
ഇന്ന് അങ്ങനവാടി
വിട്ടുവരുമ്പോള്‍
ഞങ്ങള്‍ ഭിത്തിയില്‍ അവളുടെ
ചിത്രശലഭങ്ങളെ തിരഞ്ഞു
ഇനി അവളുടെ ചിത്രശലഭങ്ങളെ
ശരിക്കും ഗൗളി പിടിച്ചോ....?
വൈകുന്നോരം അങ്ങാടി വിട്ട്
വീട്ടിലെത്തിയ ചാച്ചന്‍ പറയുമ്പോയാണ്
അറിയുന്നത്.
ഗൗളി പിടിച്ചത് അവളുടെ
ചിത്രശലഭങ്ങളെയല്ല
അവളുടെ നിറങ്ങളെയാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top