LoginRegister

ഭക്ഷണം ചോദിച്ച പൊലീസ്

Feed Back

വിരട്ടിയും ലാത്തിവീശി ഓടിച്ചും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായവരാണ് പൊലിസൂകാര്‍. നട്ടുച്ചക്കും പൊരിവെയില്‍ കര്‍മനിരതരാവേണ്ടി വരുന്ന ഇവര്‍ കുടുംബത്തെയും കുട്ടികളെയും കണ്ടിട്ട് നാളുകളായി. തുടരെയുള്ള ജോലിമൂലം തളരുമ്പോഴും ഇവര്‍ സേവന രംഗത്തുനിന്ന് പിറകോട്ടില്ല. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണമോ സൗകര്യമോ ലഭിക്കുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. ഇല്ലെന്നല്ല.
ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ തന്‍റെ അനുഭവം പറയുന്നത് കേള്‍ക്കൂ... മഹാമാരി പിടിച്ചു കെട്ടാന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സുരക്ഷ പടവുകളെല്ലാം പാലിച്ചും രാപ്പകലില്ലാതെ പൊള്ളുന്ന വേനലിലും ഓട്ടത്തിലാണ് നമ്മുടെ പൊലീസ്. കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരത്തില്‍ രാത്രി ഭക്ഷണ വിതരണത്തിനിടെ അത്താഴക്കൂട്ടത്തിന്‍റെ 'അത്താഴവണ്ടി'യുടെ മുന്‍പിന്‍ ഒരു പൊലീസ് ജീപ്പ് നിര്‍ത്തി. ഞങ്ങള്‍ ഒന്നു ഞെട്ടി. വല്ല പ്രശ്നവും ഉണ്ടോ... ജീപ്പിനടുത്തേക്ക് ചെന്ന് ഞങ്ങള്‍ ഭക്ഷണവിതരണമാണെന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ ജീപ്പില്‍ നിന്നും പോലീസുകാരന്‍റെ ചോദ്യം 'ഒരു 4 ആള്‍ക്കുള്ള ഭക്ഷണം ഉണ്ടാവുമോ..'
മേപ്പാടിയില്‍ നിന്നും ഒരു കേസിലെ പ്രതിയുമായി കൊയിലാണ്ടി ജയിലിലേക്ക് വന്നതാണിവര്‍. കൊയിലാണ്ടി ജയിലില്‍ സൗകര്യം കുറവായതിനാല്‍ രാത്രി ഏറെ വൈകിയും കോഴിക്കോട്ടെ ജില്ലാ ജയിലിലേക്ക് പോകും വഴിയാണ്. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണമൊന്നും കിട്ടിയിട്ടില്ല. 4 പേര്‍ക്കുള്ള ഭക്ഷണ പൊതി ജീപ്പിലേക്ക് കൈമാറി.
അതിനിടയില്‍ മുന്‍ സീറ്റിലിരുന്ന സാറിന്‍റെ ചോദ്യം: 'ഒരു ഫോട്ടോ എടുക്കാമോ..?' ചോദ്യം മനസിലാവതെ നിന്നയുടനെ സാറ് വീണ്ടും.. ഭക്ഷണം തരുന്ന ഒരു ഫോട്ടോയെടുക്ക്. അങ്ങനെയെടുത്ത ഫോട്ടോയാണിത്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നഗരങ്ങളില്‍ കറങ്ങി നടക്കുന്നവരും ബൈക്കില്‍ ചുമ്മാ സവാരിക്കിറങ്ങുന്നവരും ഒന്നാലോചിച്ചു നോക്കൂ, നമ്മളെ പോലെ തന്നെ ഈ വൈറസിനെ ഇവരും ആശങ്കയോടെ തന്നെയാണ് കാണുന്നത്.
വീട്ടിലടച്ചിരുന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് കൊച്ചുകൊച്ചു വിനോദങ്ങളിലോര്‍പ്പെട്ട് വൈറസിനെ നമ്മളൊക്കെ പ്രതിരോധിക്കുമ്പോഴും ഈ നാട് കീഴ്പ്പെടാന്‍ പാടില്ല എന്ന ദൃഢനിശ്ചയത്തോടെ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഊണും ഉറക്കവുമില്ലാതെ കര്‍മനിരതരാണിവര്‍..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top